Tuesday, 5 August 2025

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

SHARE
 
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ധരാലി ഗ്രാമത്തിൽ മേഘവിസ്‌ഫോടനം. പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ബഹുനില കെട്ടിടങ്ങളടക്കം തകർന്നു.



അപകടത്തിൽ നാലുമരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായി.അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സ്ഥലത്ത് എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാ ദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്.

യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി മേഖലയിൽ മഴയുണ്ടായിരുന്നു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user