Monday, 25 August 2025

ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് തീവച്ചു; 5 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു; രണ്ട് പേർ പിടിയിൽ..

SHARE
 

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റിന് തീവച്ചു. ഇൽഫോർഡിലെ ഇന്ത്യൻ അരോമ റെസ്റ്റോറന്റിനാണ് തീവച്ചത്. ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരിലൊരാൾ 15 വയസുകാരനും ഒരാൾ 54 വയസുകാരനുമാണ്. രണ്ടുപേർ റസ്റ്റോറന്റിൽ കയറി നിലത്ത് ദ്രാവകം ഒഴിക്കുന്നതും പിന്നീട് തീയിടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് ഹോട്ടലിന് അകത്തുണ്ടായിരുന്ന ഒമ്പത് പേർ ഇവിടെ നിന്നും രക്ഷപ്പെട്ടു. റെസ്റ്റോറൻ്റിൻ്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സ് എത്തിയ ശേഷം റെസ്റ്റോറൻ്റിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പൊലീസ് എത്തുന്നതിന് മുൻപ് ഇവിടെ നിന്നും രക്ഷപ്പെട്ട രണ്ട് പേരെ കൂടി പൊലീസ് തിരയുന്നുണ്ട്. അന്വേഷണത്തിൽ സഹായിക്കാൻ കൂടുതൽ വിവരം അറിയുന്നവർ മുന്നോട്ട് വരണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് ആവശ്യപ്പെട്ടു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.