ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഷി-യോമി ജില്ലയിലെ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്നാം ക്ലാസുകാരൻ വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ പാപിക്‌റംഗ് ഗവൺമെന്റ് റെസിഡൻഷ്യൽ സ്‌കൂളിലെ ബോയിസ് ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഷി - യോമി പൊലീസ് സൂപ്രണ്ട് എസ് കെ തോംഗ്‌ഡോക്ക് വ്യക്തമാക്കി.
ചാങ്കോ ഗ്രാമത്തിൽ നിന്നുള്ള എട്ടു വയസുകാരൻ താഷി ജെപെനാണ് മരിച്ചത്. 8വയസുകാരനായ ലൂക്കി പൂജൻ, 9കാരൻ തനു പൂജൻ, 11കാരൻ തായി പൂജൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ 85 കിലോമീറ്റർ അകലെയുള്ള ജില്ലാ ആസ്ഥാനമായ താട്ടോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ദ ചികിത്സയ്ക്കായി മൂവരെയും ആലോയിലെ സോണൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. താട്ടോയിൽ നിന്നും 130 കിലോമീറ്റർ അകലെയാണ് ആലോ. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിലാണ് കുട്ടികളെയും കൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.