കൊല്ലം: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) യുടെ നേതൃത്വത്തിൽ കോർപറേഷന് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു
സെക്രട്ടറി ഇ.ഷാജഹാൻ, വർ ക്കിങ് പ്രസിഡന്റ് എം.എ റഷീദ്, ടൗൺ യൂണിറ്റ് പ്രസിഡൻ്റ് ദാസ്, പുനലൂർ യൂണിറ്റ് ഇഞ്ച കമ്മിറ്റിയ്ക്കൽ ഫസലുദ്ദീൻ, പള്ളിമുക്ക് യൂണിറ്റ് പ്രസിഡൻ്റ് നവാസ്,കരുനാഗപ്പള്ളി യൂണിറ്റ് പ്രസിഡന്റ് താഹ, കുണ്ടറ യൂണിറ്റ് പ്രസിഡൻ്റ് അഖിലേഷ്, കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് ഷാജി പാപ്പച്ചൻ, കൊട്ടിയം യൂണിറ്റ് പ്രസിഡന്റ്റ് അസർ, ജയമോഹൻ എന്നിവർ പ്രസംഗിച്ചു.
തദ്ദേശ സ്‌ഥാപനത്തിൽ നിന്നു ലൈസൻസ് അനുവദിക്കുന്നതിനുള്ള അനാസ്‌ഥ ഒഴിവാക്കുക, തടഞ്ഞു വച്ച ലൈസൻ സ് പുനഃസ്‌ഥാപിക്കുക, പിസി ബിയുടെ പേരിലുള്ള പീഡനം, വെളിച്ചെണ്ണ, തേങ്ങ, ബിരിയാണി അരി, പച്ചക്കറി എന്നിവയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ പൊതു വിപണിയിൽ ഇടപെടുക, റോഡരികിലെ അന ധികൃത ഭക്ഷണ വ്യാപാരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.