എറണാകുളം: കൊച്ചിയിൽ ഈരാറ്റുപേട്ട സ്വദേശിയായ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിരക്കര വീട്ടിൽ ഡോ. മീനാക്ഷി വിജയകുമാറിനെയാണ് (35) മരിച്ചനിലയിൽ കണ്ടെത്തിയത്.
മാറമ്പിള്ളി കുന്നു വഴി ഫ്ലാറ്റിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ടു വർഷമായി ആലുവ രാജഗിരി ആശുപത്രിയിലെ ഐസിയുവിൽ സർജിക്കൽ ഹെഡായ ഡോ.മീനാക്ഷിയെ ഫോണിൽ വിളിച്ചിട്ടും കിട്ടാത്താതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമസ സ്ഥലത്തെ മുറി അടച്ചിട്ട നിലയിൽ കണ്ടെത്തിയത്.
പെരുമ്പാവൂർ പൊലീസെത്തി വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 2019ൽ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. 35 കുടുംബങ്ങൾ താമാസിക്കുന്ന ഫ്ലാറ്റിൽ കഴിഞ്ഞ രണ്ടു വർഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
രോഗികളോടും താമസസ്ഥലത്തെ അയൽവാസികളോടും നന്നായി ഇടപെടുന്ന ഡോക്ടറായിരുന്നു മീനാക്ഷി. അനസ്തേഷ്യയുടെ മരുന്ന് അമിതമായ അളവിൽ കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.