Friday, 22 August 2025

സംസ്ഥ‌ാനങ്ങൾക്ക്‌ എഫ്‌എസ്എസ്എഐ നിർദേശം;കുപ്പിവെള്ളം കുട്ടിക്കളിയല്ല..

SHARE
 

ന്യൂഡൽഹി . കുപ്പിവെള്ള കമ്പനികൾക്ക് ലൈസൻസ് നൽകു ന്നതിനു മുൻപ് പാക്കിങ് യൂണി റ്റുകളിൽ പരിശോധന നിർബന്ധമാക്കണമെന്നു ഭക്ഷ്യ സുര ക്ഷാ അതോറിറ്റി (എഫ്എസ്എ സ്എഐ) സംസ്ഥാനങ്ങളോടു നിർദേശിച്ചു. നിലവിൽ ലൈസൻസുള്ള കമ്പനികളിൽ വാർഷിക പരിശോധനയും കർ ശനമാക്കണം. കഴിഞ്ഞ ഒക്ടോ ബറിൽ കുപ്പിവെള്ളം, മിനറൽ വാട്ടർ എന്നിവയെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള 'ഹൈ റിസ്ക്‌ക് ഭക്ഷ്യോൽപന്ന ങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാൽ, പാൽ ഉൽപന്നങ്ങൾ, മാംസം, മുട്ട, മത്സ്യം തുടങ്ങിയവയാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളവ. ഈ വിഭാഗത്തിലുള്ള ഉൽപന്നങ്ങളു ടെ കമ്പനികൾ വർഷത്തിലൊരിക്കൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുള്ള ഏജൻസികളെക്കൊണ്ടു നിർബന്ധമായി ഓഡിറ്റ് നടത്തണം 

വൻകിട ബ്രാൻഡുകൾക്കു പുറമേ ചെറുകിട കുപ്പിവെള്ള പാക്കിങ് യൂണിറ്റുകളിലും ഗുണ മേന്മ പരിശോധന കർശനമാ ണ്. ലൈസൻസ് നൽകുന്നതിനു മുൻപായി അതോറിറ്റിയുടെ ഉദ്യോഗസ്‌ഥർ സ്ഥാപനങ്ങ ളിൽ പരിശോധനയ്ക്കെത്തും. ജലസ്രോതസ്, പാക്കിങ് യൂണിറ്റിലെയും പരിസരത്തെയും ശു ചിത്വം, യന്ത്രങ്ങൾ, ലേബലു കൾ എന്നിവ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തണം എന്നാണ് സംസ്‌ഥാന ഫുഡ് കമ്മിഷണർമാർക്കുള്ള നിർദേശം 

സർക്കാർ അംഗീകാരമില്ലാത്ത കമ്പനികൾ വിവിധ പേരുകളിൽ കുപ്പിവെള്ളമിറക്കി വ്യാപ കമായി വിൽപന നടത്തുന്നു വെന്ന പരാതികളുടെ അടി സ്ഥാനത്തിലാണു നടപടിയെ ന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉദ്യോഗസ്‌ഥർ പറഞ്ഞു. 2024 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ ബി ഐഎസ് ലൈസൻസുള്ള 6,244 കുപ്പിവെള്ള കമ്പനികളും 32 മിനറൽ വാട്ടർ കമ്പനികളുമുണ്ട്. അതേസമയം വിപണിയിൽ ഇതിൻ്റെ ഇരട്ടിയിലേറെ ബ്രാൻ ഡുകളിൽ കുപ്പിവെള്ളവും മിനറൽ വാട്ടറും ഇറക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ-ഗുണനിലവാര നിയമം അനുസരിച്ച് ലൈസൻ സില്ലാതെ ഇത്തരം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത് 5 ലക്ഷം രൂപവരെ പിഴയും 6 മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്





Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.