Tuesday, 12 August 2025

‘വെള്ളം നൽ‌കിയില്ലെങ്കിൽ യുദ്ധം, പാക് ജനത പോരാടാൻ തയാർ, ആക്രമിച്ചാൽ ഇന്ത്യ പരാജയപ്പെടും': വീണ്ടും യുദ്ധഭീഷണിയുമായി മുൻ പാക് മന്ത്രി ബിലാവൽ ഭൂട്ടോ

SHARE
 
സൈനിക മേധാവി അസിം മുനീർ അമേരിക്കയിൽ വച്ചു നടത്തിയ ആണവഭീഷണിക്കു പിന്നാലെ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി ആവർത്തിച്ച് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെയാണ് ഭൂട്ടോ വിമർശിച്ചത്. ഇന്ത്യ വെള്ളം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്നും നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികള്‍ പാകിസ്ഥാന് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്ധ് സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഭൂട്ടോ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്.

ഓപ്പറേഷൻ‌ സിന്ദൂർ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാകിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്‌ക്കെതിരെ പോരാടാൻ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാൻ പരാജയപ്പെടില്ലെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. "ആറ് നദികളെയും തിരിച്ചുപിടിക്കാൻ യുദ്ധത്തിന് നിങ്ങൾ (പാക് ജനത) ശക്തരാണ്, പാകിസ്ഥാൻ ഒരിക്കലും കീഴടങ്ങില്ല" ബിലാവൽ ഭൂട്ടോ കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്. പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെയും പ്രസിഡന്റ് അസിഫ് അലി സർദാരിയുടെയും ഏകമകനാണ് ബിലാവൽ ഭൂട്ടോ. 1988 സെപ്റ്റംബർ 21ന് ജനിച്ച അദ്ദേഹമാണ് ഇപ്പോൾ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാൻ.




Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.