നടൻ നിവിൻ പോളിയുമായി (Nivin Pauly) ബന്ധപ്പെട്ട വഞ്ചനാ കേസിൽ താൽക്കാലിക സ്റ്റേ അനുവദിച്ച് ഹൈക്കോടതി. നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ (Abrid Shine) എന്നിവർക്കെതിരെയുള്ള കേസിന്റെ നടപടികളിലാണ് സ്റ്റേ. പുതിയ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ തട്ടിയെടുത്തുന്നായിരുന്നു കേസ്. തലയോലപ്പറമ്പ് പോലീസാണ് കേസ് എടുത്തത്.
2022-ൽ പുറത്തിറങ്ങിയ 'മഹാവീര്യർ' എന്ന സിനിമയുടെ സഹനിർമ്മാതാവായ പി.എസ്. ഷംനാസാണ് നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ പരാതി നൽകിയത്. 'മഹാവീര്യർ' ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, നടൻ തനിക്ക് 95 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതായും, തന്റെ വരാനിരിക്കുന്ന 'ആക്ഷൻ ഹീറോ ബിജു 2' എന്ന ചിത്രത്തിനായി പങ്കാളിത്തം വാഗ്ദാനം ചെയ്തതായും ഷംനാസ് പരാതിയിൽ ആരോപിച്ചു. ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ രജിസ്റ്റർ ചെയ്ത പുതിയ പ്രോജക്റ്റിനായി ഏകദേശം 1.9 കോടി രൂപ ചെലവഴിച്ചതായി പരാതിക്കാരൻ അവകാശപ്പെട്ടു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.