കൊച്ചി/മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) രംഗത്ത് ഇന്ത്യയുടെ അടുത്ത ഘട്ട വളര്‍ച്ചയെ നിര്‍വചിക്കുന്ന പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ആഗോള ടെക് ഭീമന്‍ ഗൂഗിളും. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ വ്യാപിപ്പിക്കുകയാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി മുന്‍നിര്‍ത്തി ഇതിനോടകം തന്നെ റിലയന്‍സും ഗൂഗിളും കാര്യമായ നിക്ഷേപം നടത്തി വരുന്നുണ്ട്. ഇന്ത്യയിലെ ദശക്ഷക്കണക്കിന് പേര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തി രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് കരുത്തു നല്‍കുന്നതായിരുന്നു അത്.
ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇരുകമ്പനികളും പങ്കാളിത്തം കൂടുതല്‍ വ്യാപിപ്പിക്കുന്നത്. ജിയോയുടെ ഡിജിറ്റല്‍ ശൃംഖലയുമായി ബന്ധിപ്പിച്ച്, പൂര്‍ണമായും ഹരിതോര്‍ജത്തില്‍ അധിഷ്ഠിതമായ അത്യാധുനിക, സുരക്ഷിത എഐ അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയ്ല്‍ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യയും സുരക്ഷയും നല്‍കി പിന്തുണയ്ക്കുകയാണ് ലക്ഷ്യം. ഗൂഗിള്‍ ക്ലൗഡിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ജാംനഗറിലെ ക്ലൗഡ് മേഖല വികസിപ്പിക്കുക.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.