Tuesday, 12 August 2025

കേരള–കർണാടക അതിർത്തിയിൽ പ്രത്യേക വാഹന പരിശോധന; ഓരോ വാഹനവും കടത്തി വിടുന്നത് ‘അരിച്ചുപെറുക്കി’

SHARE
 

കേരള – കർണാടക അതിർത്തിയിൽ ഓണം, ഉത്സവ സീസൺ പ്രമാണിച്ച് നടക്കുന്ന പ്രത്യേക വാഹന പരിശോധന ആരംഭിച്ചു. ലഹരി കടത്തിന്റെ കവാടമായി മാറിയ കൂട്ടുപുഴ വഴി കടന്നു പോകുന്ന ഓരോ വാഹനവും അരിച്ചുപെറുക്കിയാണ് എക്സൈസ് സംഘം കടത്തി വിടുന്നത്. 24 മണിക്കൂറും കർശന പരിശോധനയാണ് നടക്കുന്നത്. സ്പെഷൽ ഡ്രൈവ് ആരംഭിച്ച ശേഷം 2 എൻ‍ഡിപിഎസ് കേസുകൾ ഇവിടെ റജിസ്റ്റർ ചെയ്തു.മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപന്നങ്ങൾ തുടങ്ങിയവയാണ് വിവിധ മാർഗങ്ങളിലൂടെ കൂട്ടുപുഴ വഴി അതിർത്തി കടന്നെത്തുന്നത്.

അടുത്ത കാലത്തായി വിവിധ രാസ ലഹരി ഒഴുക്കും കൂട്ടുപുഴ വഴി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവ് പുഴയിൽ ചാടിയ സംഭവവും ഉണ്ടായിരുന്നു. കാപ്പ, മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ ഡോഗ് സ്ക്വാഡ് അടക്കമുള്ള സംവിധാനങ്ങളോടെ പരിശോധന കർശനമാക്കും. കേരള–കർണാടക എക്സൈസ്, പൊലീസ് സംയുക്ത പരിശോധനയും നടക്കും. എക്സൈസ് സംഘത്തിന്റെ ഒരു ഇൻസ്പെക്ടറും 7 ജീവനക്കാരുമാണ് ഒരു ഷിഫ്റ്റിൽ കൂട്ടുപുഴയിൽ പരിശോധന നടത്തുന്നത്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.