Sunday, 10 August 2025

അങ്കോളയിലെ റിഗ്ഗിലെ പൊട്ടിത്തെറി: പരുക്കേറ്റ മലയാളി മരിച്ചു

SHARE
 
വാടാനപ്പള്ളി (തൃശൂർ) ∙ അങ്കോളയിലെ റിഗ്ഗിലുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വാടാനപ്പള്ളി സ്വദേശി കാഞ്ഞിരത്തിങ്കൽ ഷൈജു (56) മരിച്ചു. റിഗ്ഗിലെ ജോലിക്കിടയിൽ ക്രൂഡ് ഓയിൽ പൈപ്പ് ചോർന്നാണ് അപകടമുണ്ടായതെന്നു പിന്നീട് അധികൃതർ കണ്ടെത്തി.

അപകടത്തിൽ രണ്ട് വിദേശികൾ തൽക്ഷണം മരിച്ചിരുന്നു. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയും മരിച്ചു.17 പേർക്ക് പരുക്കേറ്റിരുന്നു.ഇതിൽ മലയാളികളായി ഷൈജു ഉൾപ്പെടെ 4 പേരാണ് സൂപ്പർവൈസർ ജോലിയിലുണ്ടായിരുന്നത്. ഷൈജുവിന്റെ കൈകളിലും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഷൈജുവിന്റെ നില ഗുരുതരമായി തുടരുന്നത് അറിഞ്ഞ് അധികൃതർ വിദഗ്ധ ചികിത്സയ്ക്കായി ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മാസത്തെ ചികിത്സയ്ക്കിടയിൽ നേരിയ പുരോഗതിയുണ്ടാകുകയും ഷൈജു സംസാരിക്കുകയും ചെയ്തിരുന്നു. ക്രമേണ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4.30 നാണ് ഷൈജു മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൃതദേഹം നാട്ടിലെത്തിക്കും.സംസ്കാരം വൈകിട്ട് 3ന് വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: മെറീന (അധ്യാപിക, യുപി സ്കൂൾ തൃത്തല്ലൂർ). മക്കൾ: ദിയ, ഡിനെറ്റ്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.