Wednesday, 13 August 2025

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ പിടികൂടി; ഫോണ്‍ അടിവസ്ത്രത്തിലും ശുചിമുറിയിലും ഒളിപ്പിച്ച നിലയില്‍

SHARE
 


തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തില്‍ നിന്നും, ശുചിമുറിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നത്.

സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഘകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തില്‍ നിന്നാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. മറ്റൊരു ഫോണ്‍ ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളില്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു IMEI നമ്പര്‍ മുഖേന ഫോണ്‍ ഉടമയെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്

രണ്ടുമാസത്തിടെ നാല് തവണ കഞ്ചാവും പിടിച്ചെടുത്തിരുന്നു പൂജപ്പുര ജയിലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. എന്നാല്‍ കഞ്ചാവ് ആരുടേതാണ്, ആരാണ് ഉപയോഗിച്ചത് എന്നത് കണ്ടെത്താനായിട്ടില്ല.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.