Tuesday, 12 August 2025

അവശ്യസാധനങ്ങളുടെ വിലവർധനവ്;കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

SHARE
 
അവശ്യസാധനങ്ങളുടെ വിലവർധനവിൽ സർക്കാർ ഇടപെടുക; കെ. എച്. ആർ. എ.
 
കേരളത്തിന്റെ വികസനത്തിലും സമ്പത്ത് വ്യവസ്ഥയിലും കാര്യമായ പങ്കുവഹിക്കുന്ന ഹോട്ടൽ റസ്റ്റോറന്റ് അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളെ അവഗണിച്ചുകൊണ്ട് പോകാൻ ഒരു സർക്കാരിനും കഴിയില്ലെന്നും  ജീവിക്കാനായി ഒരു വ്യാപാരം തുടങ്ങിയ ഹോട്ടൽ & റസ്റ്റോറന്റ് കാർക്ക്  ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനും പരിഗണിക്കാനും സർക്കാർ തയ്യാറാവണം എന്നും രൂക്ഷമായ വില കയറ്റം നിലനിൽക്കെ സർക്കാർ വിപണിയിൽ ഇടപെടണം എന്നും പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഹോട്ടൽ സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പ്രതിപക്ഷ ഉപ നേതാവ് എന്ന നിലയിൽ പൂർണ്ണ പിന്തുണ ഉണ്ടാകും എന്നും അദ്ദേഹം ഉറപ്പുനൽകി. കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെയും അശാസ്ത്രീയമായ നികുതി നിയമങ്ങൾക്കെതിരെയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നിയമങ്ങൾ ലഘൂകരിക്കുക, ഉറവിടമാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക, അനധികൃത ഭക്ഷണശാലകൾക്കെതിരെ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടന നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ബഹുമാനപ്പെട്ട ഉപ പ്രതിപക്ഷ നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.


കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ(KHRA) മലപ്പുറം ജില്ലയുടെ പ്രതിഷേധം 

 ചടങ്ങിൽ കെ. എച്. ആർ. എ. ജില്ലാ പ്രസിഡന്റ് സി. എച്ച്. സമദ് അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി കെ. ടി. രഘു സ്വാഗതം പറഞ്ഞു, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം. മൊയ്തീൻകുട്ടി ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. അബ്ദുറഹ്മാൻ,K H R A ജില്ല രക്ഷധികാരി A ഷൗക്കത്തലി,ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബാവ സീഗോ, കെ. വി. വി. ഇ. എസ്.ജില്ലാ വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, കെ. എച്. ആർ. എ. സംസ്ഥാന സെക്രട്ടറി സജീർ അരീക്കോട്, സംസ്ഥാന എക്സിക്യൂട്ടീവ് ബിജു കോക്യൂറോ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അമീർ സബ്ക, ജില്ലാ ട്രഷർ ബഷീർ റോളക്സ് എന്നിവർ സംസാരിച്ചു. മലപ്പുറം യൂണിറ്റ് പ്രസിഡന്റ് ചെറീദ് എയർലൈൻസ് നന്ദി പറഞ്ഞു.




Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.