Wednesday, 20 August 2025

ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി; ആരാധനാലയവും വീടും പൊളിച്ചു മാറ്റി

SHARE
 


ഛത്തീസ്‌ഗഡിൽ വീണ്ടും ക്രിസ്ത്യൻ വിഭാഗത്തിനെതിരെ അതിക്രമം. ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾ ഡോസർ നടപടി. ക്രിസ്ത്യൻ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പൂരിലെ ഭർണിയിൽ ആണ് സംഭവം.
 
ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവർത്തനം നടത്തുന്നു എന്ന പരാതിയിൽ ആണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നൽകിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം.

മതപരിവർത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവർത്തിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

ബാങ്കിൽ നിന്നും ലോൺ എടുത്താണ് കെട്ടിടം നിർമ്മിച്ചതെന്നും സർക്കാർ ഭൂമിക്ക് എങ്ങനെയാണ് വായ്‌പ നൽകുക എന്നും പാസ്റ്റർ ചോദിച്ചു. സംഭവത്തിൽ വലിയ പ്രതിഷേധം ആരംഭിച്ചു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.