തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഈ മാസം 14 ആം തിയ്യതി ലഭിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഷെജിൻ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു.
തുടർന്ന് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണം ഇവർക്ക് നൽകിയവരെയും പിടികൂടി. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്മിജു സണ്ണി, സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തിൽ വ്യാജ സ്വർണ്ണം വിതരണം നടത്തിയിരുന്ന സംഘത്തിന്‍റെ തലവനായ അഖിൽ ക്ലീറ്റസിനെ ചാലക്കുടി നിന്നും പിടികൂടിയത്.
അപ്രൈസർ ഉരച്ചു നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമ്മിച്ചത്. അഖിൽ ക്ലീറ്റസിനെതിരെ നേരത്തെ കൊലപാതക കേസും എൻഡിപിഎസ് കേസുകളും നിരവധി തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സ്മിജു സണ്ണി. ഈ കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഫറാഷ് ഐപിഎസിന്‍റെ നിർദേശ പ്രകാരം കണ്ടോൻമെന്‍റ് എസിപി സ്റ്റീവെർട്ട് കീലറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷ്, സബ് ഇൻസ്പെക്ടർ ജഗൻ മോഹൻ ദത്തൻ, ഗ്രേഡ് എസ് ഐ മനോജ്, എസ് സി പി ഒ മാരായ അനീഷ്, അജിത്ത്, സിപിഒ മാരായ അരുൺ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.