വയനാട് : ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് ലഹരിമരുന്ന് കടത്തുകാര്‍ക്ക് വേണ്ടിയുള്ള പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി. തോല്‍പ്പെട്ടിയില്‍ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും നടത്തിയ പരിശോധനയില്‍ 19.9 ഗ്രാം ഹാഷിഷുമായി കര്‍ണാടക ബാംഗ്ലൂര്‍ സ്വദേശിയായ ദൃദ്വിന്‍ ജി മസകല്‍ (32), കല്‍പറ്റയില്‍ 0.11 ഗ്രാം എം ഡി. എം എ യുമായി മേപ്പാടി മാങ്കുന്ന് പുളിയകുത്ത് വീട്ടില്‍ പി.ഷാഹില്‍ (31), മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി മാനന്തവാടി വിമല നഗര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ തങ്കച്ചന്‍ ഔസേപ്പ് (62) എന്നിവരാണ് പിടിയിലായത്.
ഓണത്തിനോടനുബന്ധിച്ച് ലഹരിക്കടത്തും വില്‍പ്പനയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.
ലഹരിക്കടത്തോ വില്‍പ്പനയോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പറുകള്‍:
ലഹരിക്കടത്തോ വില്‍പ്പനയോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പറുകള്‍:
യോദ്ധാവ് :9995966666
ഡി.വൈ.എസ്.പി നര്‍കോട്ടിക് സെല്‍: 9497990129.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.