ന്യൂഡല്‍ഹി:ജസ്റ്റിസ് വിപുല്‍ എം. പഞ്ചോലി സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റു.കൊളീജിയം അംഗം ജസ്റ്റിസ് ബി.വി.നാഗരത്നയുടെ എതിര്‍പ്പ് മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയെ നിയമിച്ചത്. ബോംബെ ഹൈക്കോടതി ജഡ്ജി അലോക് ആരാധെയും സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റിസ് ബി.വി.നാഗരത്നയുടെ വിയോജനക്കുറിപ്പിന് പരസ്യപ്പെടുത്തണമെന്ന് സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് ഓക ആവശ്യപ്പെട്ടത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാരുടെ എണ്ണം ഇതോടെ മൂന്നായി. സീനിയോരിറ്റി മറികടന്ന് ശിപാർശ ചെയ്യുന്നു എന്നതിലായിരുന്നു ജസ്റ്റിസ് നാഗരത്നയുടെഎതിർപ്പ്. ഒരുവനിതാ ജഡ്ജിയെപ്പോലും ശിപാർശ ചെയ്യാതിരുന്നതിൽ ഇന്ദിരാജയ്സിംഗ് അടക്കം മുതിർന്ന അഭിഭാഷകരും എതിർപ്പ് അറിയിച്ചിരുന്നു.കേന്ദ്രസർക്കാർ അംഗീകരിച്ച കൊളീജിയം ശിപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.