Monday, 1 September 2025

ജയസൂര്യ ചിത്രം 'ആട് 3' റിലീസ് തിയതി പ്രഖ്യാപിച്ചു

SHARE
 

ആദ്യ രണ്ടു ഭാഗങ്ങളിലും പ്രേക്ഷകരെ കയ്യിലെടുത്ത ജയസൂര്യ ചിത്രം ആട് മൂന്നാം ഭാഗം വരുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്നു. വലിയ മുതൽമുടക്കിൽ, 50 കോടിയോളം രൂപ മുടക്കുമുതലിൽ നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണവതരിപ്പിക്കുന്നത്.

വലിയ കൗതുകങ്ങളാണ് ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത് എന്നണിയറപ്രവർത്തകർ. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തിനുണ്ട്. പലപല ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. 2026 മാർച്ച് 19ന് റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് ആട് 3യുടെ ആദ്യ പ്രഖ്യാപനം എത്തി.

പാലക്കാട്ട് ചിത്രീകരണം നടന്നുവരുന്ന ചിത്രത്തിൽ ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമ്മജൻ ബൊൾഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണി രാജൻ പി. ദേവ്, ശ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ, എന്നിവരാണ് പ്രധാന താരങ്ങൾ.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.