ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനി ആശ്രിതര്‍ എന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നേടിയ 64 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനം റദ്ദാക്കി. വ്യാജ രേഖകള്‍ ഉപയോഗിച്ച് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ യുപി നീറ്റ് 2025-ലെ അടുത്ത റൗണ്ട് കൗണ്‍സിലിംഗില്‍ ഉള്‍പ്പെടുത്തും. വ്യാജ രേഖകള്‍ നല്‍കിയതായി കണ്ടെത്തിയ അതത് ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരോട് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൊത്തം 64 സീറ്റുകളിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതെന്ന് ഉത്തര്‍പ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഇ) കിഞ്ചല്‍ സിംഗ് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ നിർദ്ദേശിച്ചുകൊണ്ട് ഡിഎംഒമാര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.