ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ ആദ്യ 3D എയർ സർവൈലൻസ് റഡാർ കമ്മീഷൻ ചെയ്തു. റഡാർ സംവിധാനം യുദ്ധക്കപ്പലിൽ സജ്ജമാക്കിയത് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ആണ്. സ്പാനിഷ് പ്രതിരോധ കമ്പനിയായ ഇന്ദ്രയുമായി സഹകരിച്ചാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലാൻസ-എൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആദ്യ ത്രീഡി എഎസ്ആർ-ലാൻസ എൻ വിജയകരമായി കമ്മിഷൻ ചെയ്തതായി കമ്പനി തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
സ്പെയിനിന് പുറമേ ലാൻസ-എൻ റഡാർ പ്രവർത്തനക്ഷമമാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ സഹകരണത്തോടെ, അടുത്ത തലമുറ നാവിക നിരീക്ഷണ റഡാർ നിർമ്മാണത്തിലേക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് മാറി. ഇന്ദ്രയുടെ ലാൻസ 3D റഡാറിന്റെ നാവിക വകഭേദമാണ് ലാൻസ-എൻ.
വ്യോമ, ഉപരിതല ലക്ഷ്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ ദീർഘദൂര, ത്രിമാന തന്ത്രപരമായ നിരീക്ഷണ സംവിധാനങ്ങളിൽ ഒന്നാണ് ലാൻസ-എൻ. ഡ്രോണുകൾ, സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ, ആന്റി-റേഡിയേഷൻ മിസൈലുകൾ, എല്ലാത്തരം നാവിക പ്ലാറ്റ്‌ഫോമുകൾ എന്നിവ കണ്ടെത്തുന്നതിനും റഡാർ വളരെ ഗുണം ചെയ്യും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.