മുംബൈ: ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ നടിക്ക് പരിക്ക്. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പഞ്ച്‌നാമ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കരിഷ്മ ശര്‍മയ്ക്കാണ് പരിക്കേറ്റത്. നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നടി ഇപ്പോൾ ചികിത്സയിലാണ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്. മുംബൈയിലെ ചർച്ച്‌ഗേറ്റിൽ ഒരു ഷൂട്ടിംഗിന് പോകാൻ സാരി ധരിച്ച് ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ കയറിയപ്പോൾ അത് വേഗതയെടുക്കാൻ തുടങ്ങി. ഇതോടെ തന്‍റെ സുഹൃത്തുക്കൾക്ക് കയറാൻ കഴിഞ്ഞില്ല. ഭയം കാരണം ഞാൻ ട്രെയിനിൽ നിന്ന് ചാടി. നിർഭാഗ്യവശാൽ തന്‍റെ പുറം തറയിലടിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് എന്ന് കരിഷ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'പിന്‍ഭാഗത്ത് പരിക്കേറ്റു. തലയില്‍ നീരുണ്ട്, ദേഹമാസകലം ചതവും. എംആര്‍ഐ എടുത്തു. ഒരുദിവസം നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇന്നലെ മുതല്‍ വേദനയുണ്ടെങ്കിലും ഞാന്‍ ധൈര്യമായിരിക്കുന്നു. വേഗം സുഖംപ്രാപിക്കാന്‍ ദയവായി നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നേയും ഉള്‍പ്പെടുത്തുക. നിങ്ങളുടെ സ്‌നേഹം ഒരുപാട് വിലപ്പെട്ടതാണ്'-നടി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കരിഷ്മ നിരീക്ഷണത്തിലാണ്. പവിത്ര റിഷ്ട എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കരിഷ്മ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.