ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ തുറമുഖ പദ്ധതിക്കുമേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം പ്രാബല്യത്തിൽ വന്നു. പദ്ധതിയിലെ പങ്കാളിത്തം അവസാനിപ്പിച്ച് പുറത്തുപോകാൻ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് (ഐജിപിഎൽ) ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് 45 ദിവസത്തെ സാവകാശമാണ് യുഎസ് നിയമപ്രകാരം കിട്ടിയിരിക്കുന്നത്. ഇതു പാലിച്ചില്ലെങ്കിൽ ഈ കമ്പനികൾക്കുമേലും ഉപരോധം വരും. ഇവയുടെ യുഎസിലെ ആസ്തികളും മരവിപ്പിക്കും.
2018 മുതൽ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം വഹിക്കുന്ന കമ്പനിയാണ് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ്. 2014ൽ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വർഷ കരാറിൽ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ (ഏകദേശം 1,000 കോടി രൂപ) നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ (2,100 കോടി രൂപ) വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്. തുറമുഖത്തിന് ഉപരോധം വന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളാണ് തുലാസിലാകുന്നത്. 2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു. വലിയ നിക്ഷേപംതന്നെ പദ്ധതിയിൽ ഉള്ളതിനാൽ, തൽക്കാലം അമേരിക്കയോട് പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.
അതേസമയം, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇറാൻ പോലെയുള്ള രാജ്യങ്ങളുമായി കൂട്ടുകെട്ട് തുടരുമെന്ന മറുപടി ഇന്ത്യ യുഎസിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തേ ഇറാനിൽ നിന്ന് ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നെങ്കിലും പിന്നീട് യുഎസിന്റെ ഉപരോധത്തെ തുടർന്ന് ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ, ചബഹാറിലെ നിക്ഷേപം കനത്ത നഷ്ടമാകുമെന്നതിനാൽ, തുറമുഖ പദ്ധതി ഉപേക്ഷിക്കാൻ ഇന്ത്യ തയാറാവില്ല. തൽക്കാലം അമേരിക്കയുടെ പ്രതികരണങ്ങൾ നിരീക്ഷിച്ചശേഷം മാത്രം തുടർ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.