Tuesday, 16 September 2025

മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍ നെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു.

SHARE
 

പാലാ:   ബിജെപി പാലാ മണ്ഡലം മുന്‍ അധ്യക്ഷനും മുത്തോലി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമായ രണ്‍ജീത് ജി മീനാഭവനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പാലായില്‍ നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്ന പ്രായം കുറഞ്ഞ നേതാവാണ് രണ്‍ജിത്ത് ജി.

മീനച്ചില്‍ താലൂക്കിലെ പാലാ മുത്തോലി പഞ്ചായത്തില്‍ ബിജെപിയെ ഭരണത്തിലേക്ക് എത്തിച്ച നേതൃപാടവവും സംഘടനാ തലത്തിലുളള നാലുപതിറ്റാണ്ടായുളള പ്രവര്‍ത്തനവും പരിഗണിച്ചാണ് രണ്‍ജിത്ത് ജിയെ സംസ്ഥാന കമ്മറ്റി അംഗമായി തെരഞ്ഞെടുത്തത്. വളരെ ശ്രദ്ധേയമായ നടപടികളിലൂടെയും പഞ്ചായത്ത് സംസ്ഥാനത്ത് തന്നെ  വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ആശാ പ്രവര്‍ത്തകര്‍ക്ക് 7000 രൂപ അധിക വേതനം നല്‍കാന്‍ എടുത്ത തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും യുവതീയുവാക്കള്‍ക്കുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ സംസ്ഥാനത്തുതന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തികമാക്കിയ ഗ്രാമപഞ്ചായത്തുകൂടിയാണ് മുത്തോലി ഗ്രാമപഞ്ചായത്ത്. 15 വര്‍ഷമായി മുത്തോലി പഞ്ചായത്ത് അംഗമാണ് രണ്‍ജിത് ജി.  പാര്‍ട്ടിയുടെ പുതിയ ചുമതല  തികഞ്ഞ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച് നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് രണ്‍ജിത്ത് ജി അറിയിച്ചു.

സംഘ പരിവാര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ യുവമോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റും തുടര്‍ന്ന് ബിജെപിയുടെ നേതൃപദവികളിലും എത്തിയ രണ്‍ജീത്ത് ദീര്‍ഘകാലം പാലാ മണ്ഡലം ജനറല്‍ സെക്രട്ടറിയും ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.