കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കെ.എച്ച്.ആർ.എ. സുരക്ഷ പദ്ധതി ഫണ്ട് വിതരണവും നടത്തി. എറണാകുളം ജില്ലാ അസിസ്റ്റൻ്റ് കളക്‌ടർ പാർവതി ഗോപകുമാർ ഉദ്ഘാടനംചെയ്തു സംസാരിച്ചു.. ജില്ലാ രക്ഷാധികാരി സി. ജെ. ചാർളി, ജില്ലാ പ്രസിഡൻ്റ് ടി. ജെ. മനോഹരൻ, സംസ്ഥാന ജനറൽസെക്രട്ടറി ജി. ജയപാൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി , സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
പദ്ധതിയിൽ അംഗമാകുന്ന കെ. എച്ച്. ആർ. എ. അംഗം മരണപെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനം നൽകുന്ന പദ്ധതിയാണ് KHRA സുരക്ഷ പദ്ധതി. കേരളത്തിൽ ആദ്യമായിട്ട് ഒരു സംഘടനയിലെ അംഗങ്ങൾക്കൊപ്പം അവരുടെ തൊഴിലാളികളെയും കൂടി പദ്ധതിയിൽ ചേർക്കാം എന്ന രീതി KHRA ആവിഷ്കരിച്ചത് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
പതിറ്റാണ്ടുകൾ ഹോട്ടൽ വ്യാപാരം നടത്തി ഒന്നും സമ്പാദിക്കുവാൻ കഴിയാതെ അംഗം ആകസ്മികമായി മരണപ്പെട്ടാൽ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതാവസ്ഥയിൽ ഒരു കൈത്താങ്ങാകുവാനാണ് ഇത്തരമൊരു പദ്ധത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ അറിയിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ മനോഹരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. ടി. റഹിം സ്വാഗതം പറയുകയും ജില്ലാ ട്രഷറർ സി കെ അനിൽ കൃതജ്ഞത അറിയിക്കുകയും ചെയ്തു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.