കാമുകനുമായി ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജോബി സെബാസ്റ്റ്യൻ എന്നിവർ അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശെരിവച്ചു.
2011 ൽ കാക്കനാട് വീഗ ലാൻഡിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായിരുന്നു ഭാര്യ. ഭർത്താവായിരുന്ന കൊച്ചേരി പോൾ വർഗീസ് കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നു എന്ന് പറഞ്ഞു ഭാര്യ തന്നെയാണ് ബന്ധുക്കളെ വിളിച്ച് വരുത്തിയത്. കോൾ രേഖകൾ പരിശോധിച്ച് കാമുകനെ കണ്ടെത്തിയെങ്കിലും മൊബൈൽ ഫോണുകൾ കണ്ടെത്താതിരുന്നത്കാരണം രണ്ടാം പ്രതിയെ വെറുതെ വിട്ട സെഷൻസ് കോടതി വിധിയിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല.
ഭാര്യയുടെ അപ്പീൽ നിരസിച്ചതോടൊപ്പം സർക്കാർ രണ്ടാം പ്രതിക്കെതിരെ സമർപ്പിച്ച അപ്പീലും നിരസിച്ചു. സാഹചര്യ തെളിവുകൾ കണക്കിലെടുത്ത കോടതി ഭാര്യ നിരപരാധി ആണെന്നുള്ള വാദം അംഗീകരിച്ചില്ല. ദൃക് സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസീക്യൂഷനു വേണ്ടി സീനിയർ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ടി.ആർ. രഞ്ജിത് ഹാജരായി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.