Wednesday, 3 September 2025

രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിലെ നഗരവും പട്ടികയിൽ

SHARE
 

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ റിപ്പോർട്ട്​ ചെയ്യുന്നത്​ വർധിക്കുന്നുവെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ, ഓറൽ കാൻസർ എന്നിവക്ക് പുറമേ ലങ്​ കാൻസറും വർധിക്കുന്നതായി ഐസിഎംആർ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ റിപ്പോർട്ട്​ തയ്യാറാക്കിയിരിക്കുന്നത്​.

ഇന്ത്യയിലെ ഐടി ന​ഗരമായ ബം​ഗളൂരുവാണ്​ സ്ത്രീകളിലെ കാൻസറിൽ മുൻ നിരയിലുള്ള നഗരം. ബം​ഗളൂരുവിലെ സ്ത്രീകളിൽ തന്നെ മൂന്ന് വിവിധ തരത്തിലുള്ള ബ്രെസ്റ്റ് കാൻസറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബം​ഗളൂരുവിലെ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും കാൻസർ വർധിച്ചുവരുന്നുണ്ട്. ഡൽഹി, ചെന്നൈ, തിരുവനന്തപുരം എന്നീ പ്രദേശങ്ങളും ബം​ഗളൂരുവിനെ കൂടാതെ പട്ടികയിൽ ഉണ്ട്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.