കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് സംരക്ഷണം നൽകുമെന്ന മുൻ കാല പഠനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പുതിയൊരു പഠനം. പുതിയ പഠനം അനുസരിച്ച്, എത്ര ചെറിയ അളവിൽ മദ്യം കഴിച്ചാലും അത് പിന്നീട് ഡിമെൻഷ്യ (മറവിരോഗം) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായാണ് ബി എം ജെ എവിഡൻസ്- ബേസ്ഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തൽ.
നേരത്തെ നടത്തിയ ചില പഠനങ്ങൾ ആഴ്ചയിൽ ഏഴ് ഡ്രിങ്കിൽ താഴെ മദ്യം കഴിക്കുന്നത് മദ്യം കഴിക്കാത്തതിനേക്കാൾ തലച്ചോറിന് കൂടുതൽ സംരക്ഷണം നൽകിയേക്കാം എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ പഠനങ്ങൾ പ്രധാനമായും പ്രായമായ ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മുൻപ് മദ്യപിച്ചിരുന്നവരെയും ആജീവനാന്തം മദ്യപിക്കാത്തവരെയും വേർതിരിയ്ക്കാതെ നടത്തിയ പഠനവുമായതുകൊണ്ടും ഫലങ്ങൾ തെറ്റിദ്ധാരണാജനകമാവാം എന്നാണ് ഗവേഷകർ പറയുന്നത്. ബി എം ജെ എവിഡൻസ്- ബേസ്ഡ് മെഡിസിൻ എന്ന ജേണലിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ പുതിയ പഠനത്തിൽ, മദ്യവുമായി ബന്ധപ്പെട്ട ചില ജീനുകൾ എന്തൊക്കെ പ്രത്യാഘതങ്ങളാണ് ഉണ്ടാക്കുന്നതെന്നും, എങ്ങനെയാണ് മദ്യപാനം തലച്ചോറിനെ ബാധിക്കുന്നതെന്നുമാണ് വിശകലനം ചെയ്യുന്നത്.
ചെറിയ അളവിൽ മദ്യം കഴിക്കുന്നത് പോലും ഡിമെൻഷ്യ (മറവിരോഗം) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി വിഭാഗത്തിലെ മുതിർന്ന ക്ലിനിക്കൽ ഗവേഷകയായ അന്യ ടോപ്പിവാല പറയുന്നത്. ഈ വിഷയത്തിൽ നടന്ന ഏറ്റവും വലിയ പഠനം ഇതാണെന്നും നിരീക്ഷണങ്ങളുടെയും ജനിതകപരവുമായ വിശകലനങ്ങളുടെയും സംയോജനമാണ് പഠനത്തിൽ നിർണായകമായതെന്നും ടോപ്പിവാല പറഞ്ഞു. മെൻഡേലിയൻ റാൻഡമൈസേഷൻ എന്ന് വിളിക്കപ്പെടുന്ന ജനിതക വിശകലന പഠനം വഴി മദ്യവും മറവിരോഗവും തമ്മിലുള്ള ബന്ധം വിശദീകരിക്കുമ്പോൾ തെറ്റിദ്ധാരണാജനകമായ ഘടകങ്ങൾ കടന്നുവരാനുള്ള സാധ്യത കുറവാണെന്ന് ടോപ്പിവാല കൂട്ടിച്ചേർത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.