രാജസ്ഥാനില്‍ മതപരിവര്‍ത്തന വിരുദ്ധ കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ കര്‍ശനമായ ശിക്ഷകൾ ബില്ലിൽ വ്യക്തമാക്കുന്നു. ചില കേസുകളില്‍ ജീവപര്യന്തം തടവും 50 ലക്ഷം രൂപ വരെ പിഴയും ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകളുണ്ട്.
നിര്‍ബന്ധിച്ചോ ചതിയിലൂടെയോയുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിയമകാര്യമന്ത്രി ജോഗറാം പട്ടേല്‍ പറഞ്ഞു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ, കാബിനറ്റ് മന്ത്രി സുമിത് ഗോദാര എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് ചര്‍ച്ചയ്ക്ക് വന്നിരുന്നില്ല. എന്നാല്‍ പഴയ ബില്‍ പിന്‍വലിക്കുമെന്നും വരാനിരിക്കുന്ന സമ്മേളനത്തില്‍ കൂടുതല്‍ കര്‍ശനമായ ശിക്ഷകളുള്ള ഒരു പുതിയ ബില്‍ അവതരിപ്പിക്കുമെന്നും പട്ടേല്‍ വ്യക്തമാക്കി. നിലവില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനെതിരേ രാജസ്ഥാനില്‍ നിയമമില്ല. പുതിയ ബില്ലിന്റെ കരട് ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചു
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.