സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 22 പോലീസുകാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ വലിയ തോതിലുള്ള അക്രമങ്ങളാണ് ലഡാക്കിൽ അഴിച്ചുവിട്ടത്. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരെ തീവെയ്പ്പുകളും തെരുവു സംഘര്‍ഷങ്ങളുമുണ്ടായി. പ്രതിഷേധക്കാര്‍ ബിജെപി ഓഫീസ് നശിപ്പിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് വെടിവെയ്പ്പും കണ്ണീര്‍വാതക പ്രയോഗവും നടത്തിയതോടെയാണ് സംഘര്‍ഷം കനത്തത്. ഇതോടെ അഞ്ചോ അതിലധികോ ആളുകള്‍ കൂടുന്നതും യോഗം ചേരുന്നതും ഒഴിവാക്കാന്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 163 പ്രകാരം കേന്ദ്ര ണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.
സംഘർഷം കനത്തതോടെ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ലഡാക്കിലേക്ക് നീട്ടുന്നതിനുമായി രണ്ടാഴ്ചയോളമായി നിരാഹാരം നടത്തിയിരുന്ന കാലാവസ്ഥ പ്രവര്‍ത്തകന്‍ സോനം വാങ് ചുക് സമരം പിന്‍വലിച്ചു. കൂടാതെ നിരാഹാര സമരം നടന്ന സ്ഥലത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും ഫണ്ട്‌സോഗ് സ്റ്റാന്‍സിന്‍ സെപാഗിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.