വെള്ളമുണ്ട : വയനാട്ടിൽ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പുളിഞ്ഞാൽ ഇറുമ്പൻ നിയാസിന്റെ വീട്ടിലാണ് കാട്ടുപൂച്ച ആദ്യം ആക്രമണം നടത്തിയത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. നിയാസ് പൂച്ചയെ മുറിയിൽ അടച്ചിട്ടെങ്കിലും പൂച്ച ജനാലയിലൂടെ രക്ഷപ്പെടുകയായിരുന്നു. പുറത്തുചാടിയ പൂച്ച നിയാസിനെ മാന്തിപ്പരിക്കേൽപ്പിച്ചു
കോട്ടമുക്ക് ഉന്നതിയിലെ രാജുവിനെയും പൂച്ച ആക്രമിച്ചു. തുരത്തുന്നതിനിടെയാണ് രാജുവിനെ പൂച്ച മാന്തിയത്. ക്വാർട്ടേഴ്സിന് സമീപത്തായി വള്ളുവശ്ശേരി നസീമയെയും പൂച്ച കടിച്ചുപരിക്കേൽപ്പിച്ചു. ക്വാർട്ടേഴ്സിൽ ഓടിക്കയറിയ പൂച്ചയെ മുറിക്കകത്ത് പൂട്ടിയിട്ട് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു. വലയിലാക്കുന്നതിനിടയിൽ വനംവകുപ്പ് ആർആർടി സംഘത്തിലെ ജി എൽ പ്രശാന്തിനെയും പൂച്ച ആക്രമിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നോർത്ത് വയനാട് ആർആർടിയുടെ നിരീക്ഷണത്തിലാണ് കാട്ടുപൂച്ച ഇപ്പോഴുള്ളത്. പേവിഷബാധയുൾപ്പെടെ ഉള്ളതാണോയെന്ന് നിരീക്ഷിച്ചശേഷമേ വനത്തിൽ തുറന്നുവിടുകയുള്ളൂവെന്ന് വയനാട് ആർആർടി അറിയിച്ചു
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.