Thursday, 25 September 2025

പൊലീസ് ജീപ്പില്‍ ബസ് തട്ടിയെന്ന് ആരോപണം; കെഎസ്ആര്‍ടിസി ഡൈവര്‍ക്ക് മര്‍ദ്ദനം

SHARE
 


കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മൂന്നാര്‍-ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവര്‍ വേലായുധനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് ജീപ്പില്‍ ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നുവെന്നാണ് വേലായുധന്റെ ആരോപണം. വേലായുധന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഇന്നലെ  12 മണിയോടുകൂടിയായിരുന്നു സംഭവം. മൂന്നാര്‍-ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ആലപ്പുഴക്ക് പോകുവഴി വൈക്കം ഉല്ലലക്ക് സമീപം വച്ചാണ് സംഭവം ഉണ്ടായത്. പൊലീസ് ജീപ്പിന്റെ സൈഡ് മിറര്‍ ഉരഞ്ഞു എന്ന് പറഞ്ഞ് വൈക്കം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മര്‍ദ്ദിച്ചെതെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം പൊലീസ് ജീപ്പില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ വൈക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.