ആഗ്ര: ഒന്നര വർഷം മുൻപ് നടന്ന കൊലപാതക കേസിലെ പ്രതിയെ പൊലീസ് പിടികൂടി. യു പിയിലെ ആഗ്രയിലാണ് 18കാരനായ ഫോട്ടോഗ്രാഫറുടെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് പിടികൂടിയത്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിലിങ് നടത്തിയ രാകേഷ് സിങിനെ (18) കൊന്ന കേസിൽ ദേവിറാം (45)എന്നയാളാണ് പൊലീസ് പിടിയിലായത്. ഡ്രമ്മിനുള്ളിലാക്കി കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഒന്നര വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ദേവിറാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കബൂൽപുരിൽ ഒരു മധുരപലഹാരക്കട നടത്തുകയായിരുന്നു ദേവിറാം. 2023ൽ പ്രദേശവാസിയായ രാകേഷ് സിങ് എന്ന യുവാവ് ദേവിറാമിന്റെ മകൾ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകർത്തുകയും തുടർന്ന് പെൺകുട്ടിയെ ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടി ഇക്കാര്യം പിതാവായ ദേവിറാമിനോട് പറഞ്ഞു. വൈകാതെ മകൾക്ക് രാകേഷിനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് 2024 ഫെബ്രുവരി 15ന് ദേവിറാം രാകേഷിനെ തന്റെ കടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.