കൊച്ചി: രാജ്യത്തെ കാർ വിപണിയിൽ വൻ കുതിപ്പ്. അടുത്തിടെ നടപ്പാക്കിയ ജിഎസ്‌ടി ഇളവുകളും ഉത്സവകാല ഓഫറുകളും മാരുതിക്ക് റെക്കോർഡ് വിൽപ്പനയാണ് സമ്മാനിച്ചത്. കേരളത്തിൽ മാത്രം മാരുതിയുടെ നെക്സ-അരീന ഷോറൂമുകളിൽ ആദ്യ ദിവസം 1500-ൽ അധികം ബില്ലിംഗുകൾ നടന്നു. ചില ഷോറൂമുകളിൽ ആളുകളുടെ തിരക്ക് കൂടിയതോടെ ഓൾട്ടോ കാറുകൾക്ക് ഏഴു ദിവസത്തെ കാത്തിരിപ്പ് പട്ടിക നിലവിലുണ്ട്.
"നിങ്ങളുടെ കൈയ്യിൽ 3.75 ലക്ഷം രൂപയുണ്ടെങ്കിൽ ബേസ് മോഡൽ മാരുതി എസ്-പ്രസ്സോ വാങ്ങാം. 2019-ൽ ഈ മോഡൽ ഇറക്കിയപ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ കുറവാണിത്. പിന്നെന്തിനാണ് പഴയ കാറുകൾ അന്വേഷിക്കുന്നത്? വാഗൺ ആറിന് പോലും ഇപ്പോൾ 5 ലക്ഷം രൂപ മാത്രം മതി."- മാരുതിയുടെ ഷോറൂമിലെ ഒരു ജീവനക്കാരൻ പറയുന്നു.
ജിഎസ്‌ടി ഇളവിൻ്റെ ഫലങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കാർ വിപണിയെയാണ്. മാരുതിക്ക് ദേശീയ തലത്തിൽ ആദ്യ ദിവസം 80,000 അന്വേഷണങ്ങളാണ് ലഭിച്ചത്. 30,000 കാറുകളാണ് മാരുതി തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത്. 35 വർഷത്തിനിടെ മാരുതിയുടെ ഏറ്റവും വലിയ പ്രതിദിന വിൽപ്പനയാണിത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.