കൊച്ചി: മദ്യലഹരിയില്‍ സ്വന്തം കാറിലെത്തി ഓട്ടോറിക്ഷയ്ക്ക് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർക്ക് സസ്പെൻഷൻ. നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ. എറണാകുളം ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ബിനുവിനെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ബിനുവിനെതിരേ തൃക്കാക്കര പൊലീസ് കേസെടുക്കുകയും ഓടിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി തൃക്കാക്കര തോപ്പില്‍ ജംഗ്ഷനിലായിരുന്നു സംഭവം. ഇവിടെ റോഡരികില്‍ മീന്‍കച്ചവടം ചെയ്യുന്ന ദമ്പതിമാരുടെ ഓട്ടോറിക്ഷ കണ്ടാണ് പിഴ ചുമത്താൻ ഇറങ്ങിയത്. അതുവഴി സ്വന്തം വാഹനത്തില്‍ സിവില്‍ ഡ്രസിലാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എത്തിയത്. താന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തിയ ബിനു അനധികൃതമായി ഓട്ടോറിക്ഷയില്‍ കച്ചവടം നടത്തിയതിന് പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവമറിഞ്ഞെത്തിയ ഇവരുടെ ഭര്‍ത്താവിനോടും വ്യാഴാഴ്ച ഓഫീസിലെത്തി പിഴയൊടുക്കണമെന്ന് ഭീഷണി മുഴക്കി.
ഇതിനിടെ നാട്ടുകാർ തടിച്ചുകൂടി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംസാരത്തിലും ഭാവത്തിലും പന്തികേടും മദ്യത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥനോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥനും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമായി. പൊലീസെത്തിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞ് നാട്ടുകാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ തടഞ്ഞുവെച്ചു. ഒടുവില്‍ തൃക്കാക്കര പൊലീസ് എത്തി ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.