Monday, 6 October 2025

‘രാജ്യത്തിന്റെ പകുതി സമ്പത്ത് 1687 പേരുടെ കൈകളില്‍; മോദിസര്‍ക്കാരിന്റെ നയങ്ങള്‍ സമ്പത്ത് ചിലരില്‍ കുമിഞ്ഞുകൂടാന്‍ കാരണമാകുന്നു’

SHARE

 ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ കാരണം രാജ്യത്ത് ചിലരുടെ കൈവശം മാത്രം സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല പ്രശ്‌നം സൃഷ്ടിക്കുകയെന്നും ജനാധിപത്യത്തിന്റെ ആത്മാവിലേക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു. ശതകോടീശ്വരന്മാരുടെ പുതിയ കൂടാരമായി ഇന്ത്യ മാറുന്നുവെന്ന മാധ്യമറിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് കമ്യൂണിക്കേഷന്‍സിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.

ഒന്നിനുപുറകെ ഒന്നായി റിപ്പോര്‍ട്ടുകള്‍, ഇന്ത്യയില്‍ സമ്പത്ത് വ്യാപകമായി കേന്ദ്രീകരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുമ്പോള്‍, വെറും 1,687 ആളുകളുടെ കൈവശമാണ് രാജ്യത്തിന്റെ പകുതി സമ്പത്ത്. മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ കാരണം ഇത്തരത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന സ്വത്ത്, രാജ്യത്ത് വലിയ സമ്പത്തിക അമസമത്വം സൃഷ്ടിക്കുകയാണ്. ഈ അസമത്വം വ്യാപകമായി സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും അതൃപ്തിക്കും വഴിതെളിക്കുകയാണ്, ജയ്‌റാം രമേഷ് എക്‌സില്‍ ഹിന്ദിയില്‍ പങ്കുവെച്ച കുറിപ്പ് വിമര്‍ശിക്കുന്നു.

മറ്റ് രാജ്യങ്ങളിലെ സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്, അങ്ങേയറ്റത്തെ സാമ്പത്തിക അസമത്വവും തകര്‍ന്ന ജനാധിപത്യ സ്ഥാപനങ്ങളും രാഷ്ട്രീയ അരാജകത്വത്തിന് ഉത്തേജകമായി മാറിയിരിക്കുന്നു എന്നാണ്. ഈ സര്‍ക്കാര്‍ ഇന്ത്യയെയും അതേ പാതയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. അധികാരവുമായുള്ള ചങ്ങാത്തംമൂലം ചില വ്യവസായികള്‍ കൂടുതല്‍ കൂടുതല്‍ ധനികരാവുകയാണ്. പ്രധാനമന്ത്രിയുടെ നയങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അദ്ദേഹത്തിന്റെ ചില വ്യവസായി സുഹൃത്തുക്കളുടെ നേട്ടത്തിന് വേണ്ടി മാത്രമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇ മേഖല മുന്‍പെങ്ങും ഇല്ലാത്തവിധത്തില്‍ സമ്മര്‍ദ്ദത്തിലാണ്. ഈ സമ്മര്‍ദം ആഭ്യന്തരനയങ്ങള്‍ കൊണ്ട് മാത്രമല്ല, വിദേശനയത്തിന്റെ പരാജയംകൊണ്ടുകൂടിയാണ്, ജയ്‌റാം രമേഷ് വിമര്‍ശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.