Thursday, 30 October 2025

2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു

SHARE

 തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും

അവധി ദിനങ്ങൾ

ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്ലബ്ലിക് ദിനം, മാർച്ച് 20 റംസാൻ, ഏപ്രിൽ രണ്ട് പെസഹാ വ്യാഴം, ഏപ്രിൽ മൂന്ന് ദുഃഖ വെള്ളി, ഏപ്രിൽ14 അംബേദ്കർ ജയന്തി, ഏപ്രിൽ15 വിഷു, മേയ് 1 മേയ്ദിനം, മേയ് 27 ബക്രീദ്, ജൂൺ 25 മുഹറം, ഓഗസ്റ്റ് 12 കർക്കടകവാവ്, ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി, സെപ്റ്റംബർ നാല് ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, ഡിസംബർ 25 ക്രിസ്‌മസ്.

ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ

പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ അഞ്ച് ഈസ്റ്റര്‍, നവംബര്‍ എട്ട് ദീപാവലി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല.

നിയന്ത്രിത അവധി

മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.


തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. 2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.