Friday, 17 October 2025

കാളികാവിൽ 36 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു..

SHARE
 



കാളികാവ്: കാളികാവ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൃഷിയിടത്തിൽ ഇറങ്ങിയ 36 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ബുധനാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. ജില്ലയിൽ ഒരുദിവസം നടത്തിയ ഏറ്റവുംവലിയ പന്നിവേട്ടയാണിത്.

മനുഷ്യ വന്യജീവി സംഘർഷലഘൂകരണ കാംപെയ്‌നിന്റെ ഭാഗമായി ലഭിച്ച പരാതികൾ പരിഗണിച്ചാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തിയത്. കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൊന്നൊടുക്കിയ പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനയ്ക്കുംശേഷം സ്റ്റേഷൻ പരിസരത്ത് കുഴിച്ചുമൂടി.

ഡിഎഫ്ഒയുടെ എം പാനൽ പട്ടികയിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുമുള്ള വിദഗ്ധ ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. ഷൂട്ടർമാരായ ദിലീപ്മേനോൻ, എം.എം. സക്കീർ, സംഗീത് എർനോൾ, അസീസ് കുന്നത്ത്, ഉസ്‌മാൻ പൻഗിനി, വാസുദേവൻ തുമ്പയിൽ, വി.സി. മുഹമ്മദലി, കർഷകപ്രതിനിധി അർഷദ്ഖാൻ പുല്ലാണി തുടങ്ങിയവരാണ് വേട്ടയ്ക്ക് നേതൃത്വംനൽകിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.