Friday, 17 October 2025

സംസ്കരിക്കുന്നതിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

SHARE

 തിരുവനന്തപുരം പള്ളിപ്പുറത്ത് വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. എകരിച്ചാറ സ്വദേശി സുന്ദരൻ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ ഒരു കാലിൽ പേസ് മേക്കറിന്‍റെ ഭാഗങ്ങള്‍ തുളച്ചു കയറി.

പള്ളിപ്പുറംസ്വദേശി വിമലയമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പിലായിരന്നു സംസ്കാരം നടന്നത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയും ഇതിന്‍റെ ചീള് സമീപത്ത് നിന്ന സുന്ദരിന്‍റെ കാൽമൂട്ടിൽ തുളച്ചു കയറയുമായിരുന്നു. വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.