Tuesday, 28 October 2025

കേസില്‍ നിന്നൊഴിവാക്കാൻ 5 ലക്ഷം കൈക്കൂലി വാങ്ങിയ ഇൻസ്പെക്ടർ അറസ്റ്റില്‍

SHARE
 

നാഗർകോവിൽ: കേസിൽ നിന്ന് രക്ഷപ്പെടുത്താൻ 1.15 ലക്ഷം രൂപ കൈകൂലി വാങ്ങിയ പോലീസ് ഇൻസ്‌പെക്ടറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ നേഷമണി നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ അൻപ് പ്രകാശാണ് (58) അറസ്റ്റിലായത്. രണ്ടുപേരെ മർദിച്ചതായി കാട്ടി ഹിന്ദു തമിഴർ പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ രാജനെതിരെ ആശാരിപ്പള്ളം പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. എന്നാൽ താൻ കുറ്റവിമുക്തനാണെന്ന് ചൂണ്ടികാട്ടി രാജൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ് പി സ്റ്റാലിൻ, സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇൻസ്‌പെക്ടർ അൻപ് പ്രകാശിനെ ചുമതലപ്പെടുത്തി.

എന്നാൽ ഇയാൾ കേസിൽ നിന്ന് പേര് നീക്കം ചെയ്യാൻ രാജനോട് 5 ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. തുടർന്ന് ആദ്യം 50,000 രൂപയും പിന്നീട് 45,000 രൂപയും ഇയാൾക്ക് നൽകിയതായി രാജൻ പറയുന്നു. ബാക്കി തുകയും ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ രാജൻ ജില്ലാ വിജിലൻസ് ഡിവൈഎസ്പി ഹെലലിന് പരാതി നൽകി. തുടർന്ന് വിജിലൻസ് നൽകിയ പണം ഇയാളുടെ വീട്ടിലെത്തി കൈമാറുന്നതിനിടെ അൻപ് പ്രകാശ് അറസ്റ്റിലാവുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.