Tuesday, 28 October 2025

വര്‍ക്ക് ഫ്രം ഹോം ജീവനക്കാരെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം

SHARE
 

വര്‍ക്ക് ഫ്രം ഹോം (Work from Home) അല്ലെങ്കിൽ റിമോട്ടായി ജോലി ചെയ്യുന്ന ജീവനക്കാരെ കമ്പനികള്‍ക്ക് നിരീക്ഷിക്കുന്നതിന് പുതിയ ആപ്പുമായി പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ടീം. ഈ വരുന്ന ഡിസംബര്‍ മുതല്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. ഉപയോക്താക്കള്‍ അവരുടെ ഓഫീസ് വൈ-ഫൈയിലേക്ക് കണക്ടുചെയ്യുമ്പോള്‍ ആപ്പ് സ്വമേധയാ അത് തിരിച്ചറിയുകയും അതനുസരിച്ച് അവരുടെ ജോലി സ്ഥലം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ജീവനക്കാര്‍ എവിടെയിരുന്നാണ് ജോലി ചെയ്യുന്നതെന്ന് കമ്പനിക്ക് തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. ഇത് ജോലി സ്ഥലത്ത് വളരുന്ന ഡിജിറ്റല്‍ നിരീക്ഷണത്തിന്റെ സൂചനയായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ഫീച്ചര്‍ സ്ഥിരമായി ഓഫ് മോഡിലായിരിക്കുമെന്ന് മൈക്രോസോഫ്റ്ര് 365 റോഡ്മാപ്പ് അറിയിച്ചു. കമ്പനികള്‍ക്ക് അത് ഓണ്‍ ചെയ്തിടാം. ജീവനക്കാര്‍ക്ക് ഓപ്റ്റ് ഇന്‍ ഓപ്ഷനായിരിക്കും ഉണ്ടാകുക. ഇത് പ്രവര്‍ത്തനക്ഷമമാക്കി കഴിഞ്ഞാല്‍ ജീവനക്കാര്‍ അവരുടെ ഉപകരണം സ്ഥാപനത്തിന്റെ വൈ-ഫൈയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ അവര്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കമ്പനിക്ക് അറിയാന്‍ കഴിയും. വിന്‍ഡോസ്, മാക് ഉപകരണങ്ങളില്‍ ഈ ആപ്പ് ലഭ്യമാകും.

ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് അറിയുന്നതിനും അവര്‍ എവിടെയാണുള്ളതെന്ന് തിരിച്ചറിയാനും ആശയക്കുഴപ്പം ഒഴിവാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇത് ഏറ്റവും പ്രയോജനപ്പെടുക. ഉപയോക്താക്കള്‍ അവരുടെ സ്ഥാപനത്തിന്റെ വൈ-ഫൈയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ അവര്‍ ജോലി ചെയ്യുന്ന കെട്ടിടം തിരിച്ചറിയാനും കമ്പനികള്‍ക്ക് ഉടന്‍ തന്നെ അവരുടെ ജോലി സ്ഥലം സ്വയമേവ അപ്‌ഡേറ്റ് ചെയ്യാനും കഴിയുമെന്ന് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.