Friday, 31 October 2025

മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പേരിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി

SHARE
 

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന പേരില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. എടപ്പാള്‍ കണ്ടനകം കെഎസ്ആര്‍ടിസിയിലെ റീജിയനല്‍ വര്‍ക്ക് ഷോപ്പിലെ സ്റ്റോര്‍ ഇഷ്യൂവര്‍ എം സന്തോഷ് കുമാറിനെതിരെയാണ് കെഎസ്ആര്‍ടിസിയുടെ നടപടി. സമൂഹമാധ്യമം വഴി സന്തോഷ് കുമാര്‍ അപവാദപ്രചാരണം നടത്തിയതായാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ഷാജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അവഹേളിക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത് ഗുരുതര ചട്ടലംഘനവും പെരുമാറ്റ ദൂഷ്യവുമാണ് എന്നാണ് ഉത്തരവില്‍ പറയുന്നത്.

കേരളാ സിവില്‍ സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 10 പ്രകാരം സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായാണ് സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സന്തോഷ് കുമാര്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അധിക്ഷേപിച്ചുളള ഫോട്ടോകള്‍ ഉള്‍പ്പെടെയുളള പോസ്റ്റുകളില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് കമന്റുകള്‍ രേഖപ്പെടുത്തി കോര്‍പ്പറേഷന്റെ പ്രതിച്ഛായക്ക് കളങ്കംവരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് കെഎസ്ആര്‍ടിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.