Wednesday, 29 October 2025

സ്വിഗ്ഗിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ലെന്ന് യുവാവ്; 'ദീപാവലി ദിവസം ഓർഡർ ചെയ്തത് മഷ്‌റൂം, കിട്ടിയത് തന്തൂരി ചിക്കൻ'

SHARE
 

കൊൽക്കത്ത: ദീപാവലി ദിനത്തിൽ വെജിറ്റേറിയൻ വിഭവം ഓർഡർ ചെയ്ത് കാത്തിരുന്ന ആൾക്ക് കിട്ടിയത് തന്തൂരി ചിക്കൻ. ദുരനുഭവം പങ്കുവെച്ച് ബംഗാൾ സ്വദേശി പങ്കുവച്ച കുറിപ്പ് വൈറലായി. ഇത് തന്റെ കുടുംബത്തിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്ന് ആരോപിച്ച് യുവാവ് ലിങ്ക്ഡ്ഇൻ വഴി പങ്കുവെച്ച കുറിപ്പ് വൈറലായി. രംഗ് ദേ ബസന്തി ധാബയിൽ നിന്ന് മട്ടർ മഷ്‌റൂം എന്ന വെജിറ്റേറിയൻ വിഭവമാണ് താൻ സ്വിഗ്ഗി വഴി ഓർഡർ ചെയ്തതെന്നും എന്നാൽ ഡെലിവറി ചെയ്തത് തന്തൂരി ചിക്കൻ ക്ലാസിക് ആണെന്നും സുമിത് അഗർവാൾ പോസ്റ്റിൽ പറയുന്നു.

"സ്വിഗ്ഗിക്ക് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. ദീപാവലിക്ക് ലളിതമായ ഒരു വെജിറ്റേറിയൻ വിഭവമാണ് ഞാൻ ഓർഡർ ചെയ്തത്. പക്ഷേ എത്തിയത് തന്തൂരി ചിക്കനായിരുന്നു, അദ്ദേഹം കുറിച്ചു. തൻ്റെ കുടുംബത്തിൻ്റെ വിശ്വാസത്തെ മുറിവേൽപ്പിച്ച ഈ അബദ്ധം വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അഗർവാൾ പറയുന്നു. 'ഒരു മാർവാഡി കുടുംബത്തിന്, അതും ദീപാവലി ദിനത്തിൽ. ഇതൊരു സാധാരണ ഡെലിവറി പിശകല്ല, ഒരുമാനസിക ബുദ്ധിമുട്ടാണെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന തൻ്റെ അമ്മയ്ക്കും സംഭവം ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'പൂജ കഴിഞ്ഞ ശേഷം വെജിറ്റേറിയൻ വിഭവം പ്രതീക്ഷിച്ചിരുന്ന് ഭക്ഷണം തുറക്കുമ്പോൾ ഇറച്ചി കാണുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ആ ഞെട്ടൽ, അവിശ്വാസം, അതിനെ തുടർന്നുണ്ടാകുന്ന നിശബ്ദത, അദ്ദേഹം പങ്കുവെച്ചു. 'തെറ്റുകൾ സംഭവിക്കുമെന്ന് എനിക്കറിയാം. എന്നാൽ ചില തെറ്റുകൾ വൈകാരികവും സാംസ്കാരികവുമായ അതിരുകൾ ലംഘിക്കുമ്പോൾ, അത് വലിയ വേദനയുണ്ടാക്കും' ഈ പോസ്റ്റ് ദേഷ്യത്തിൻ്റെ പേരിലല്ല, മറിച്ച് സാംസ്കാരികപരമായ സംവേദനക്ഷമതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.