കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയൻ്റെ ജില്ലാ സമ്മേളനവും കുടുംബ സംഗമവും സൗഹൃദം 2025-നവംബർ 2-ാം തീയതി ഞായറാഴ്‌ച രാവിലെ 10 മണിക്ക് ഏറ്റുമാനൂർ സാൻജോസ് കൺവൻഷൻ സെൻ്ററിൽ വച്ച് നടക്കുന്ന വിവരം സന്തോഷ പൂർവ്വം നിങ്ങളെ അറിയിക്കുകയാണ്. രാവിലെ പതാക ഉയർത്തലിനുശേഷം നടക്കുന്ന വാർഷിക പൊതുയോഗം സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ.കെ.പി. ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്യും. വാർഷികപൊതുയോഗത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ജി.ജയപാൽ അടക്കമുള്ള സംസ്ഥാ നേതാക്കൾ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് KHRA കോട്ടയം ജില്ലാപ്രസിഡന്റ് ശ്രീ.എൻ.പ്രതീഷിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാസമ്മേളനവും, കുടുംബസംഗമവും ബഹു.സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ബഹു.കേരള ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ KHRA സംസ്ഥാനപ്രസിഡൻ്റ് ശ്രീ. കെ.പി.ബാലകൃഷ്ണ പൊതു വാൾ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ജി.ജയപാൽ, സംസ്ഥാനട്രഷറർ ശ്രീ.മുഹമ്മദ് ഷെരീഫ്, ഏറ്റുമാനൂർ നഗരസഭാ അദ്ധ്യക്ഷ ശ്രീമതി.ലൗലി ജോർജ്ജ് പടികര എന്നിവർ പങ്കെടുക്കും. കേരളത്തിലെ ഫുഡ്&ഹോസ്‌പിറ്റാലിറ്റി മേഖലയുടെ ഈ മഹാസംഗമത്തിൽ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ അഡ്വ. ശ്രീ.ഇ.എസ്.ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.എൻ.പി.തോമസ്, ബേക്കേഴ്‌സ് അസോസി യേഷൻ ജില്ലാപ്രസിഡൻ്റ് ശ്രീ.റോയ് ജോർജ്ജ്, KHRA സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്റ് ശ്രീ.പ്രസാദ് ആനന്ദഭവൻ എന്നിവർക്കൊപ്പം മറ്റ് സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.
യോഗത്തിൽ ഡയമണ്ട് റോളർ ഫ്ളോർമിൽ എം.ഡി റ്റി.കെ.അമീർ അലി, അന്നാ മസാല എം.ഡി. ശ്രീ.ആൻ്റണി, ഭാരത് പ്ലാറ്റിനം ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ ശ്രീ.ജോർജ്ജ് ജോസഫ് എന്നിവർക്ക് ബിസിനസ്സ് എക്‌സലൻസി അവാർഡും JN ഫിഷറീസ് & ഹൈപ്പർമാർക്കറ്റ് ഉടമ ശ്രീ. നിയാസ്, ആര്യാസ് ഗ്രാൻ്റ് ഹോട്ടൽ എം.ഡി. ശ്രീ.ജി.രവീ ന്ദ്രൻ, ഇന്റഗ്രേറ്റഡ് എൻവയോൺമെൻ്റ് സൊല്യൂഷൻസ് എം.ഡി. ശ്രീ.മാത്യു മൈക്കിൾ എന്നിവർക്ക് ബെസ്റ്റ് എൻ്റർപ്രണർ അവാർഡും KHRA വുമൺ എംപവർമെൻ്റ് അവാർഡ് ശ്രീമതി.ജാസ്മിൻ അജിക്കും സമ്മാനിക്കും. സംഘടനയുടെ ചാരിറ്റിയുടെ ഭാഗമായി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയിൽ മരണമടഞ്ഞ കുടുംബത്തിനുള്ള സഹായധനവും ഈ സമ്മേളനത്തിൽ വെച്ച് ബഹു.കേരള ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് കൈമാറും. കേരളത്തിന്റെ രുചിയും രാജകീയ സൗകര്യങ്ങളും ഒന്നിപ്പിക്കുന്ന ഹോട്ടൽ&റസ്റ്റോറന്റ്റ് അസോസിയേഷൻ്റെ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കുവാനും വിജയിപ്പിക്കുവാനും നിങ്ങൾ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 by
 by 


 
 
 
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.