Wednesday, 1 October 2025

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും

SHARE

 

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. ഡിസംബർ 5,6 തീയതികളിലായിരിക്കും സന്ദർശനമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലി അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ സമ്മർദ്ദം തുടരുന്നതിനിടെയാണ് പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന വാർത്തകൾ വരുന്നത്.


കഴിഞ്ഞാഴ്ച യുഎൻ പൊതുസഭയ്ക്കിടെ ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. പുടിൻ്റെ ഇന്ത്യ സന്ദർശനത്തിൽ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ള അജണ്ടകൾ ഉൾപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കായിരുന്നു.


റഷ്യയിൽ നിന്ന് എണ്ണാ വാങ്ങുന്നതിലൂടെ ഇന്ത്യൻ യുക്രൈനെ സാമ്പത്തികമായി സഹായിക്കുകയാണെന്നും ഇങ്ങനെ ലഭിക്കുന്ന പണം റഷ്യ യുദ്ധത്തിന് ഉപയോഗിക്കുകയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ഇരട്ടി തീരുവ ചുമത്തുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.