Friday, 31 October 2025

ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ ജില്ലാ സമ്മേളനം കോട്ടയത്ത്

SHARE


കോട്ടയം: ജേർണലിസ്റ്റ് & മീഡിയാ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടന്നു . അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അസോസിയേഷന്റെ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഇൻ ചാർജ്ജ് ബിപിൻ തോമസ്  സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിബു കൂട്ടം വാതിൽക്കൽ മുഖ്യപ്രഭാഷണം നടത്തി . സംസ്ഥാന സെക്രട്ടറി അലിയാർ എരുമേലി മുഖ്യ അതിഥിയായിരിന്നു . പരിപാടിയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ ജോയി ചെട്ടിശ്ശേരി, ഫാ. ജയ്മോൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിൽ കോട്ടയം ജില്ലയിലെ മാധ്യമപ്രവർത്തകരും അംഗങ്ങളും പങ്കെടുത്തു.


 ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ (JMA ) ഇന്ത്യയിലെ പത്ര - ദൃശ്യ - ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ്. എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലോക്കല്‍ ചാനലുകള്‍ ഉള്‍പ്പടെയുള്ള ദൃശ്യ-ശ്രവമാധ്യമങ്ങളിലും,ന്യൂസ്വെബ്-പോര്‍ട്ടലുകളിലും പത്രപ്രവര്‍ത്തനത്തി ല്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സംഘടനയായ ജെ എം എയ്ക്ക് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്‍റെ ഗ്രീവന്‍സ് കൗണ്‍സില്‍ അംഗീകാരം   ഉണ്ട്..ഇത്തരത്തില്‍ അംഗീകാരമുള്ള എട്ടു സംഘടനകളില്‍ ഒന്നാണ് ജെ എം എ


ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമായി സംഘടന പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ പ്രമുഖ മാധ്യമങ്ങളായ ന്യൂസ് മു ക്കയം, ക്രിട്ടിക്കല്‍ ന്യൂസ് കാഞ്ഞിരപ്പള്ളി, കേരള ദേശം ന്യൂസ് കോട്ടയം, ഈരാറ്റുപേട്ട ന്യൂസ്, മീനച്ചില്‍ ന്യൂസ്, പാലാ വിഷന്‍, കെ.എച്ച്. ന്യൂസ് (KHRA) , കേരള ടൈംസ്, കേരള സ്പീക്ക്, ജാഗ്രത ന്യൂസ് കോട്ടയം, കുമരകം ടുഡേ, പാലാ ടൈംസ്, കൂടാതെ സിറാജ്, മംഗളം, ദൃശ്യ ന്യൂസ്, തേജസ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകരും സംഘടനയിലുണ്ട്. സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പാലാ മോഡേണ്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് (കോട്ടയം ജില്ലാ) JMA സംസ്ഥാന കമ്മിറ്റി ഉടൻ പ്രഖ്യാപിക്കും.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.