ലേ ∙ കലാപത്തിനും സോനം വാങ്ചുക്കിന്റെ അറസ്റ്റിനും ശേഷം ലഡാക്കിലെ ടൂറിസം മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഏപ്രിലിലെ പഹൽഗാം ആക്രമണത്തിനു ശേഷം കേന്ദ്രഭരണ പ്രദേശത്ത് വിനോദ സഞ്ചാരികൾ വ്യാപകമായി തങ്ങളുടെ യാത്ര റദ്ദാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ കൂടുതൽ വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.
സെപ്റ്റംബർ 24ന് ലേ നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയതും ടൂറിസ്റ്റുകളുടെ വരവിനു തിരിച്ചടിയായി. നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. കർഫ്യൂവിനൊപ്പം, ലേയിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് ടൂറിസം വ്യവസായത്തിന്റെ ദുരിതങ്ങൾ വർധിപ്പിക്കുന്നു.
‘‘കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളുടെ അതിഥികൾ മുൻകൂർ ബുക്കിങ്ങുകൾ റദ്ദാക്കുന്നത് മിക്കവാറും എല്ലാ ദിവസവും തുടരുകയാണ്. ബുധനാഴ്ച മുതൽ നഗരം അടച്ചിട്ടതിനാൽ അവശ്യ സാധനങ്ങൾക്കും ക്ഷാമമുണ്ട്’’ – പ്രദേശത്തെ ഒരു ഹോട്ടൽ മാനേജറായ നസീബ് സിങ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒരു ദശാബ്ദക്കാലമായി ലേയിൽ ജോലി ചെയ്യുന്ന നസീബ്, നഗരത്തിൽ ഇത്തരമൊരു അവസ്ഥ കാണുന്നത് ആദ്യമായാണെന്നും പറയുന്നു. ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തിൽ ടൂറിസം മേഖല ഇതിനോടകം തകർന്നിരുന്നുവെന്ന് പ്രദേശത്തെ ഒരു ഡ്രൈവർ പറഞ്ഞു.
‘‘പഹൽഗാം സംഭവം ലഡാക്കിലെ ടൂറിസം മേഖലയെ ഏതാണ്ട് സ്തംഭിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിനു ഒരു മാസത്തിനു ശേഷമാണ് ഞങ്ങൾ അതിഥികളെ സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ ബുധനാഴ്ചത്തെ സംഭവം വീണ്ടും ഞങ്ങളെ വല്ലാതെ ബാധിച്ചു’’ – ഡ്രൈവർ പറഞ്ഞു. ‘‘എല്ലാം അടച്ചിട്ടിരിക്കുകയാണ്. കറൻസി മാറ്റിയെടുക്കാനും ഭക്ഷണം വാങ്ങാനും പോലും എനിക്ക് കഴിഞ്ഞില്ല. പാംഗോങ് തടാകത്തിൽ ചില കാഴ്ചകൾ കാണാൻ ഞാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ എനിക്ക് പെർമിറ്റ് ലഭിച്ചില്ല’’ – തായ്‌വാനിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.