Wednesday, 1 October 2025

നീലഗിരിയില്‍ ഹോട്ടലില്‍ ചായ കുടിച്ചിരിക്കേ പൂച്ചക്ക് പിന്നാലെ പുലി, രക്ഷപ്പെട്ടു

SHARE
 

കാട്ടിൽ നിന്ന് നാട്ടിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്ന വാർത്ത ഇപ്പോൾ സർവ്വസാധാരണയാണ്. എന്നാൽ, ഒരു പൂച്ചയെ പിടിക്കാനായി ഹോട്ടലിലേക്ക് പാഞ്ഞു കയറുന്ന പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൻസിനിടയിലെ താരം. പൂച്ചയ്ക്ക് പിന്നാലെ ഹോട്ടലിലൂടെ പുലി ഓടുന്നതും, ഈ സമയം ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഓടി രക്ഷപ്പെടുന്നതുമാണ് വൈറലായ സിസിടിവിയില്‍ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഒരു സിനിമയിലെ രംഗംപോലെ തോന്നുമെങ്കിലും, തലനാരിഴയ്ക്കായിരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന മനുഷ്യന് രക്ഷപ്പെട്ടത്.

ഇന്നലെ നീലഗിരിയിലെ ഒരു ചായ കടയിലാണ് സംഭവം. ആദ്യം ഹോട്ടലിലെ ടേബിളിന് അടിയിലൂടെ പൂച്ച ഓടുന്നു, പിന്നാലെ പുലിയും. എന്നാൽ ഈ സമയം കടയിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഒരാൾ എന്തോ ശബ്ദം കേട്ട് നോക്കുമ്പോഴാണ് ഹോട്ടലിൽ പുലി കയറിയത് അറിയുന്നത്. പിന്നെ, നിമിഷനേരം കൊണ്ട് അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.