Wednesday, 1 October 2025

ഏഷ്യാ കപ്പ് ട്രോഫിയുടെ കാര്യത്തിൽ മൊഹ്‌സിൻ നഖ്‌വി വ്യക്തത നൽകിയില്ല; ബിസിസിഐ പ്രതിനിധി ACC യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

SHARE
 

ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്തതിനെ തുടർന്ന് ബിസിസിഐ പ്രതിനിധിയും എക്സ്-ഒഫീഷ്യലുമായ ആശിഷ് ഷെലാർ ബുധനാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഓൺലൈൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതുസംബന്ധിച്ച് ഇന്ത്യൻ പ്രതിനിധികൾ എസിസി പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയോട് ചോദ്യം ഉന്നയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം.

"ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി‌ ദേവജിത് സൈകിയ നേരത്തെ എസിസിക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഷെലാർ അംഗങ്ങളെ അറിയിച്ചു. ട്രോഫിയും മെഡലുകളും എസിസിയുടെ ദുബായിലെ ഓഫീസിലേക്ക് എത്തിക്കണമെന്നും അവിടെനിന്ന് ഇന്ത്യൻ ബോർഡ് അത് സ്വീകരിച്ചോളാമെന്നുമാണ് ബിസിസിഐ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് അനുകൂലമായ മറുപടി ഷെലാറിന് ലഭിച്ചില്ല. തുടർന്ന് ഷെലാറും (മറ്റൊരു പ്രതിനിധിയായ) ശുക്ലയും പ്രതിഷേധ സൂചകമായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു- ഒരു ഉന്നത ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. യോഗത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ കിരീടം നേടിയതിന് നഖ്‌വി ഇന്ത്യയെ അഭിനന്ദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.