Thursday, 2 October 2025

ടാക്സി ചെയ്യുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു, ചിറകൊടിഞ്ഞു

SHARE


ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ടാക്സി ചെയ്യുന്നതിനിടെ രണ്ട് ഡെൽറ്റ റീജിയണൽ ജെറ്റുകൾ കൂട്ടിയിടിച്ചു. കുറഞ്ഞ വേഗതയായതിനാൽ വലിയ ദുരന്തമുണ്ടായില്ല. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി എയർ ട്രാഫിക് കൺട്രോൾ (എടിസി) ഓഡിയോ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരു വിമാനത്തിന്റെ വലതു ചിറക് മറ്റൊന്നിന്റെ മൂക്കിൽ ഇടിച്ചു. എടിസി ഓഡിയോ പ്രകാരം പൈലറ്റുമാരുടെ വിൻഡ്‌ഷീൽഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. ഷാർലറ്റ് ഡഗ്ലസ് ഇന്റർനാഷണൽ എയർപോർട്ടിൽ (CLT) നിന്ന് വിമാനം ലാൻഡ് ചെയ്ത ഉടനെ ഗേറ്റിലേക്ക് ടാക്സി ചെയ്തുകൊണ്ടിരുന്നപ്പോൾ മറ്റൊരു ഡെൽറ്റ റീജിയണൽ ജെറ്റ് വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഘാതത്തിൽ ചിറകിന്റെ ഭാഗം നഷ്ടപ്പെട്ടു. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഡെൽറ്റ എയർലൈൻസ് സംഭവത്തെക്കുറിച്ച്  പ്രസ്താവന പുറത്തിറക്കിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.