Tuesday, 28 October 2025

ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു

SHARE

 റഷ്യയിലെ വിമാന നിർമാണ കമ്പനിയായ  PJSC-UAC യുമായി ചേർന്ന് ഇന്ത്യയിൽ എസ് ജെ- 100 യാത്രാവിമാനം  നിർമിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL)ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയുടെ എയറോസ്പേസ് നിർമ്മാണ ശേഷിക്ക് കരുത്തേകുന്ന സുപ്രധാന ചുവടുവെയ്പ്പുമാണിത്. 1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ യാത്രാവിമാനമാണിത് എന്ന പ്രത്യേകതയും ഈ ചരിത്രപരമായ കരാറിനുണ്ട്.

പ്രാദേശിക കണക്റ്റിവിറ്റിക്കായി രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ, നാരോ-ബോഡി വിമാനമാണിത്.  ഇത് ഇന്ത്യയുടെ ഉഡാൻ‌ പദ്ധതിക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യൻ പ്രാദേശിക കണക്റ്റിവിറ്റിയിൽ 200ൽ അധികം ജെറ്റുകൾക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ 350 വിമാനങ്ങൾക്കും ആവശ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര ഉപഭോക്താക്കൾക്കായി വിമാനം നിർമിക്കാനുള്ള അവകാശം ഈ കരാർ എച്ച്എഎല്ലിന് നൽകുന്നു. ഇത് ഇന്ത്യയുടെ എയറോസ്പേസ് വ്യവസായത്തെ ശക്തിപ്പെടുത്താനും 'ആത്മനിർഭർ ഭാരത്' സംരംഭത്തിന് സംഭാവന നൽകാനും സഹായിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.